Thursday, December 16, 2010

വരില്ലെന്നറിഞ്ഞിട്ടും.................

അന്നൊരിക്കല്‍ പ്രണയം പൂത്ത ആ നിശാ ഗാന്ധിയുടെ ചുവട്ടില്‍ ഞാനിന്നുമിരിക്കുന്നു.. പക്ഷെ ഇന്ന് കൂട്ടിനിരിക്കാന്‍ അവളില്ല എന്ന് മാത്രം...

പണ്ട്. ഏകാന്ദതയെ സ്വന്തമാത്മാവ് പോലെ സ്നേഹിച്ചിരുന്ന കാലം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ഈ മര തണലില്‍ ഇങ്ങനെ ഇരിക്കാനായിരുന്നു..
പക്ഷെ..............
ഒരിക്കല്‍ ഒരപരിചിതയെ പോലെ ഞാനീ മരത്തിന്‍റെ ചുവട്ടില്‍ അവളെ കണ്ടു മുട്ടി..പരസ്പരം ഒന്നും പറയാതെ ഒരു പാട് കാലം വീണ്ടുമൊഴുകി..
പിന്നെടെപോഴോ മൗനം വാചാലമായി.. അറിയാതെ ഞങ്ങള്‍ അടുത്തു..
മഴയുള്ള സായാഹ്നങ്ങളില്‍ ഒരു കുടക്കീഴില്‍ അവളെ എന്‍റെ തോളോട് ചേര്‍ത്ത് നടന്നു നീങ്ങിയതിനും ഈ മരം മാത്രം സാക്ഷി...എന്നോടൊപ്പം അവളില്ലാത്ത ദിവസങ്ങളില്‍ ഏകാന്ദത ഒരു ശാപമായി മാറുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു..
കവിതകളെഴുതാന്‍ ഞാന്‍ പഠിച്ചത് ഈ മര ചുവട്ടില്‍ വെച്ചാണ്‌. പക്ഷെ എഴുതിയത് മുഴുവന്‍ അവളെ കുറിച്ചാണെന്ന് മാത്രം..എഴുതിയത് മുഴുവനും അവള്‍ക്കു വേണ്ടിയും..
മോഹങ്ങള്‍ മരവിക്കുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ അവള്‍ വരുമെന്ന് പറഞ്ഞതും ഇവിടെ വെച്ച് തന്നെയാണ്..


പക്ഷെ ഇന്ന്.....
ഞാന്‍ ഇവിടെ ഏകനാണ്.. എനിക്ക് ചുറ്റുമുള്ളതിനെ കാണാതിരിക്കാന്‍ മാത്രം കണ്ണുകളില്‍ ഇരുട്ട് നിറയുന്നു.. എന്‍റെ സ്വപ്നങ്ങള്‍ക്ക് ആരോ കറുപ്പ് നിറം നല്‍കിയിരിക്കുന്നു..
ഞാന്‍ തിരിച്ചറിയുന്നു.. അവളുടെ കഴുത്തില്‍ മറ്റാരോ ചാര്‍ത്തിയ ആ ചരടിന് ചരടിന്റെ വില മാത്രമല്ലെന്ന്..
എങ്കിലും ഞാനീ മര ചുവട്ടില്‍ ഇപ്പോഴും കാത്തിരിക്കുന്നു.. ആരും വരില്ലെന്നറിഞ്ഞിട്ടും.. എന്‍റെ മോഹങ്ങള്‍ മരവിചെന്ന്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു..
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിയുന്നതും കത്ത് ഞാനിവിടെ ഇരുന്നോട്ടെ...
അരുതേ എന്നാരും പറയരുതേ..

സ്നേഹപൂര്‍വ്വം,
ഫിറോസ്‌

4 comments:

  1. VAIKITTATHE KANJI VECHITTU NEE EVIDE NENELUM POYE IRUNNO...........

    ReplyDelete
  2. നിനക്കും അവള്‍ക്കുമിടയില്‍ ഉണ്ടായതു വെറും അടുപ്പമല്ല എങ്കില്‍, അവള്‍ നിന്നെ പ്രണയി ക്കുന്നുവെങ്കില്‍ , നിന്‍റെ പ്രണയം സത്യമാണെങ്കില്‍ അവള്‍ വരും. നിന്നെ ചുറ്റിയുള്ള ഇരുട്ടിനെ മാറ്റി ഒരു മാലാഖയെ പോലെ അവള്‍ വരും.. നിന്‍റെ കൈ പിടിച്ചു നിന്നെ കൊണ്ടുപോകാന്‍..


    നരകതീലെയ്കു നിന്നെ തള്ളിയിട്ടു അവള്‍ രക്ഷപെടും.. പാവം...അവളെങ്കിലും രക്ഷപെട്ടോട്ടെ ഡാ

    ReplyDelete
  3. @Shinoj.. Ninte kanji swabhavam mariyilla alle???

    ReplyDelete
  4. @Anoop.. Anghaneyenkil anghane.. Avalude kara lalanathinayi njan kathirikkam...

    ReplyDelete